HOME
DETAILS

പൂര്‍വകാലം സിനിമാക്കഥ പോലെ; വളര്‍ന്നത് സംഘ്പരിവാര്‍ വേദികളിലൂടെ

  
backup
May 21 2017 | 02:05 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5-%e0%b4%aa%e0%b5%8b

തിരുവനന്തപുരം: പീഡനശ്രമത്തിനിടയില്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെന്ന ശ്രീഹരി വളര്‍ന്നത് സംഘ്പരിവാര്‍ ബന്ധത്തിലൂടെ. ചായക്കടക്കാരനായി ജീവിതം ആരംഭിച്ച ശ്രീഹരി പിന്നീട് ആത്മീയത ഉപയോഗപ്പെടുത്തിയാണ് ജനശ്രദ്ധ നേടുന്നത്. സന്ന്യാസ ദീക്ഷ ലഭിച്ചിട്ടില്ലെന്ന് പന്മന ആശ്രമം അധികൃതര്‍ പറയുന്നുണ്ടെങ്കിലും തീര്‍ഥപാദ പരമ്പരയിലെ സന്ന്യാസനാമം സ്വീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ആശ്രമത്തിലെ ഒരു പരിപാടിയില്‍ സ്വാമി പങ്കെടുത്തതായി പൊലിസ് പറയുന്നു.

സിനിമാക്കഥകള്‍ക്കു സമാനമായ സംഭവങ്ങള്‍ നിറഞ്ഞതാണ് സ്വാമിയുടെ ജീവിതം. എറണാകുളം കോലഞ്ചേരി പട്ടിമറ്റം സ്വദേശിയായ ഇയാള്‍ കുറച്ചുകാലം നാട്ടില്‍ ചെറിയൊരു ചായക്കട നടത്തിയിരുന്നു. ഇതിനിടയില്‍ പരിചയപ്പെട്ട ചില സ്വാമിമാരുടെ സൗഹൃദം വഴിയാണ് ആത്മീയ ജീവിതത്തിലേക്കു കടന്നത്. പിന്നീട് 15 വര്‍ഷം മുന്‍പ് കൊല്ലം പന്മനയില്‍ ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമുള്ള ആശ്രമത്തിലെത്തി. ഇവിടെ വച്ചാണ് സന്ന്യാസ ജീവിതം ആരംഭിക്കുന്നത്.
ഒന്നര വര്‍ഷത്തിനു ശേഷം ഇയാളെ ആശ്രമത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് ആശ്രമം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇവിടെ വച്ചു തന്നെ ഇയാള്‍ ഗംഗേശാനന്ദ തീര്‍ഥപാദ എന്ന പേരു സ്വീകരിച്ചിരുന്നു. ആശ്രമത്തിലെ അന്തേവാസിയായിരിക്കെ എടുത്ത വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലുള്ള മേല്‍വിലാസമാണ് ഇയാള്‍ ഉപയോഗിച്ചുപോരുന്നത്.
ആശ്രമത്തില്‍ നിന്നു പുറത്തുവന്ന ശേഷം സന്ന്യാസി എന്ന മേല്‍വിലാസം സ്വീകരിച്ചു തന്നെയാണ് പൊതുരംഗത്ത് പ്രശസ്തി നേടിയത്. സംഘ് പരിവാറുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വേദികളില്‍ സജീവസാന്നിധ്യം നേടിയെടുത്തു. കുമ്മനം ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത സൗഹൃദമുണ്ട്.
സദാചാരത്തക്കുറിച്ച് സ്വാമി ദീര്‍ഘനേരം പ്രസംഗിക്കുക പതിവായിരുന്നു. എല്ലാ ചരാചരങ്ങളിലും മാതൃഭാവം ദര്‍ശിക്കണമെന്നായിരുന്ന സ്വാമി നല്‍കിയിരുന്ന പ്രധാന സന്ദേശം.
10 വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ടു നടന്ന സമരത്തില്‍ സജീവമായതോടെയാണ് സ്വാമിയുടെ ശുക്രദശ തെളിഞ്ഞത്. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം ഇപ്പോള്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ കൈവശമാണുള്ളത്. ഈ സ്ഥലത്തു വീടുവയ്ക്കാന്‍ സന്ധ്യ ശ്രമമാരംഭിച്ചതിനെതിരേ സംഘ് പരിവാര്‍ സംഘടനകളടക്കമുള്ള ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ സ്വാമി ഇടം നേടി.
സ്ഥലം വിട്ടുകിട്ടുന്നതിനു വേണ്ടി ആത്മഹത്യ ചെയ്യുമെന്ന പ്രഖ്യാപനം സ്വാമിയെ ഹൈന്ദവ സമൂഹത്തിനിടയില്‍ ശ്രദ്ധേയനാക്കി. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സ്വാമി സംഘ് പരിവാറുമായുള്ള ബന്ധം ദൃഢമാക്കി. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സന്ധ്യയ്ക്കാണെന്ന് കോടതി വിധിയുണ്ടായതോടെ സമരം അവസാനിച്ചെങ്കിലും അപ്പോഴേക്കും സ്വാമി പ്രശസ്തനായിക്കഴിഞ്ഞിരുന്നു.
പിന്നീട് മലബാര്‍ മേഖലയില്‍120 ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചപ്പോള്‍ അതിനെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരവും സ്വാമി നന്നായി പ്രയോജനപ്പെടുത്തി.
അന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനവും സ്വാമിയും ചേര്‍ന്നാണ് സമരം നയിച്ചത്. പിന്നീട് ആറന്മുള പൈതൃക ഗ്രാമ സംരക്ഷണത്തിനുള്ള സന്ന്യാസി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ സ്വാമി ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിലും നേതൃനിരയിലുണ്ടായിരുന്നു. അറിയപ്പെടുന്ന സ്വാമിയായി മാറിയതോടെ സ്വാധീനം ഉപയോഗപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കു തിരിഞ്ഞു.
തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ ആയുര്‍വേദ ചികിത്സ, ഗണപതി ഹോമം, ആഭിചാരക്രിയ തുടങ്ങിയ പരിപാടികളും ആരംഭിച്ചു. ഇതിനെല്ലാം മികച്ച പ്രതിഫലം സ്വാമിക്കു ലഭിച്ചിരുന്നു. ഇങ്ങനെ നേടിയെടുത്ത സാമ്പത്തിക പിന്‍ബലം ഉപയോഗപ്പെടുത്തി സ്വാമി ജില്ലയിലെ ചില സമ്പന്നരുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. നിരവധി സമ്പന്ന കുടുംബങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നിരുന്നതായി പറയപ്പെടുന്നു.
ആത്മീയ, പൊതു രംഗങ്ങളില്‍ ആദരണീയ വ്യക്തിയെന്ന നിലയില്‍ തിളങ്ങിനില്‍ക്കുന്ന സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടയില്‍ ഛേദിക്കപ്പെട്ട സംഭവം സ്വാമിയെ അടുത്തറിയാവുന്നവരില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago