ഇവിടെ ഇങ്ങനെയൊക്കെയാണ്
പ്രഥമ 'പശുമന്ത്രിസഭ'യുടെ
തീരുമാനം
ഭോപാല്‍: പശുക്കളുടെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പശു മന്ത്രിസഭയുടെ ആദ്യ യോഗം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 4,000 പശു അഭയകേന്ദ്രങ്ങള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്.
വരുമാനമാര്‍ഗം എന്ന നിലയ്ക്ക് സ്വയംസഹായക സംഘങ്ങള്‍ക്കാവും അഭയകേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല. ഇന്നലെ ഓണ്‍ലൈന്‍ മുഖേനയാണ് യോഗം ചേര്‍ന്നത്. ചാണകം പാചകവാതകമായി ഉപയോഗിക്കല്‍, പശുമൂത്രം ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കല്‍ തുടങ്ങിയവയുടെ സാധ്യതസംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് പ്രത്യേക പശുമന്ത്രിസഭ രൂപീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവ കൗ കാബിനറ്റിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."