നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്: കേരളത്തിലെ എട്ടു സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു
കോഴിക്കോട്: എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (02618) ട്രെയിനിന്റെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചു. എട്ടോളം സ്റ്റോപ്പുകളാണ് കേരളത്തില്‍ ഇല്ലാതാവുക. ട്രെയിന്‍ ടൈം ഷെഡ്യൂള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് (നമ്പര്‍ 02617) പോകുമ്പോള്‍ നിലവിലുള്ള 47 സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. എന്നാല്‍, നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോള്‍ നിലവില്‍ കേരളത്തിലുള്ള എട്ടു സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് തീരുമാനം. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നിവയാണ് ഒഴിവാക്കുന്ന സ്റ്റോപ്പുകള്‍. നവംബര്‍ 30 മുതലാണ് മാറ്റം നടപ്പില്‍വരിക. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം ട്രെയിന്‍ നിര്‍ത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. അതേസമയം, റെയില്‍വേയുടെ പുതുക്കിയ ടൈം ഷെഡ്യൂള്‍ പുറത്തിറക്കി. ഇതോടെ വിവിധ ട്രെയിനുകളുടെ സമയത്തില്‍ അടുത്തമാസം ഒന്നുമുതല്‍ മാറ്റമുണ്ടാകും. അതിനിടെ, പാസഞ്ചര്‍ മെമു ട്രെയിനുകള്‍ എക്സ്പ്രസുകളാക്കി നിരക്ക് വര്‍ധിപ്പിച്ച് സ്റ്റോപ്പുകള്‍ കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് പതുക്കെ മോചിതരായി വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."