കരിപ്പൂര്‍: മുരളീധരന്‍ എം.പിയുടെ ഇടപെടല്‍ ഫലപ്രദമെന്ന് എം.ഡി.എഫ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ നീക്കാന്‍ മുന്നിട്ടിറങ്ങിയ കെ. മുരളീധരന്‍ എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം. കരിപ്പൂരിലേക്ക് പറക്കാന്‍ വലിയ വിമാനത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്നും ഡി.ജി.സി.എ സംഘം വരുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണെന്നും എം.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വ്യോമയാന വകുപ്പിനുവേണ്ടിയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രതിനിധിയാണ് കെ. മുരളീധരന്‍. കഴിഞ്ഞ മാസം 21ന് ഡല്‍ഹിയില്‍ നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.
ചെന്നൈയില്‍നിന്നുള്ള ഡി.ജി.സി.എയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ 25ന് കരിപ്പൂരിലെത്തുമെന്നാണ് അറിഞ്ഞത്. കേരളത്തില്‍നിന്ന് കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍ എന്നിവരാണ് സിവില്‍ ഏവിയേഷന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പ്രതിനിധികളായുള്ളത്.
വിമാനാപകടത്തിന്റെ മറപറ്റി കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടന്നുവരികയായിരുന്നു. 2002 മുതല്‍ 747 ബോയിങ് വിമാനങ്ങള്‍ സുഖകരമായി സര്‍വിസ് നടത്തിവരുന്ന കരിപ്പൂരിന്റെ ലോക നിലവാരമുള്ള സാങ്കേതിക മികവ് അവിതര്‍ക്കിതമാണെന്നും എം.ഡി.എഫ് പറഞ്ഞു. കരിപ്പൂര്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി കൊടുത്ത സംഭവവുമുണ്ടായി. ഈ കേസില്‍ എം.ഡി.എഫ് എതിര്‍കക്ഷിയായിരുന്നു.
കേരള ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഉടനടി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും എം.ഡി.എഫ് ചെയര്‍മാന്‍ കെ.എം ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."