പി.വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് നീക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: പരിസ്ഥിതി നിയമം നഗ്നമായി ലംഘിച്ചുവരുന്ന പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭാ പരിസ്ഥിതി സമിതിയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്തയച്ചു.
മലപ്പുറം ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍നിന്ന് 2,600 അടി ഉയരത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് പി.വി അന്‍വര്‍ കെട്ടിയ തടയണ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരെ അന്‍വര്‍ ഭീഷണിപ്പെടുത്തുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അന്‍വര്‍ നിയമസഭക്ക് അപമാനവും തീരാകളങ്കവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
നിയമനിര്‍മാണസഭയിലെ ഒരംഗം തന്നെ നിയമവാഴ്ചയെ വെല്ലുവിളിച്ച് നടത്തുന്ന ഗുരുതര നിയമലംഘനങ്ങള്‍ക്കെതിരേ നിഷ്‌ക്രിയ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."