പ്രതിരോധക്കോട്ട: രണ്ടു വര്‍ഷത്തിനിടെ 20 യു.എസ് ചാരന്‍മാരെ ചൈന വധിച്ചു
വാഷിങ്ടണ്‍: ഏറ്റവും ശക്തമായ ചാരവലയമെന്ന ഖ്യാതിയുള്ള സി.ഐ.എയെ പ്രതിരോധിച്ച് ചൈന. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ജീവനക്കാരെ കൊലപ്പെടുത്തിയാണ് ചൈനയുടെ പ്രതിരോധം. 2010 മുതല്‍ 12വരെ ചൈനയില്‍ 20ഓളം സി.ഐ.എ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട്. സി.ഐ.എയുടെ മുന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2010 മുതല്‍ ചൈനീസ് ഭരണകൂടത്തിന്റെ അകത്തെ വിവരങ്ങള്‍ സി.ഐ.എക്ക് ലഭിക്കാതായെന്നും 2011 മുതല്‍ വിവരം നല്‍കിയിരുന്നവരെ കാണാതായി തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ കൊണ്ട് രൂപ്പെടുത്തിയ ലോകത്ത തന്നെ ഏറ്റവും ഭദ്രമായ ഈ ചാരവലയത്തിന്റെ നീക്കങ്ങളെ കുറിച്ച് ചൈനക്ക് അറിവു ലഭിച്ചതെങ്ങനെയെന്ന് സി.ഐ.എക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംഘത്തിനകത്തു നിന്നു തന്നെ വിവരം ലഭിച്ചതാകാമെന്ന് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചൈന സി.ഐ.ഐ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.
2013 ഓടെ ചൈനയില്‍ യു.എസ് ചാരന്‍മാര്‍ പിടികൂടപ്പെടുന്ന സാഹചര്യം ഇല്ലാതായെന്നും സി.ഐ.എ പുതിയ ചാരവലയം രൂപീകരിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. വര്‍ഷ
ങ്ങളായി അമേരിക്കക്കും ചൈന്ക്കുമിടയില്‍ ശക്തമായ 'ചാരയുദ്ധം' നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അപൂര്‍വമായി മാത്രമേ ഇക്കാര്യം പുറംലോകം അറിഞ്ഞിട്ടുള്ളൂ.
2015ല്‍ ആയിരക്കണക്കിന് അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്ത് പുറത്തുവിട്ടതിനെ തുടര്‍ന്ന് സി.ഐ.എ ഉദ്യോഗസ്ഥരെ ബെയ്ജിങ്ങിലെ യു.
എസ് എംബസിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."