സര്‍ക്കാരിന് എടുത്തുപറയാവുന്ന നേട്ടങ്ങളില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ എടുത്തു പറയാവുന്ന നേട്ടങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. അഴിമതി കേസിലെ വാദിക്കും പ്രതിയ്ക്കും കാബിനറ്റ് പദവി നല്‍കി. അഴിമതിക്കെതിരെ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. ഇ.പി ജയരാജന്‍ രാജി വെച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.
പിണറായിയുടേത് ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന സര്‍ക്കാരാണ്. ധാര്‍ഷ്ട്യവും അഹങ്കാരവും അഹന്തയുമാണ് സര്‍ക്കാരിന്റെ ശൈലി. ഒരു വര്‍ഷത്തിനിടെ ഒരു പുതിയ പദ്ധതിയും തുടങ്ങാനായില്ല. നേട്ടമായി പറയുന്ന വന്‍കിട പദ്ധതികള്‍ യു.ഡി.എഫ് തുടങ്ങിവെച്ചവയാണ്. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. മുന്നണിക്കകത്തെ വിവാദങ്ങളും അസ്വാരസ്യങ്ങളും അവസാനിപ്പിക്കാന്‍ ഒരു ശ്രമവുമുണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."