ആശുപത്രി സ്പെഷല്‍ സര്‍വിസുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതല്‍ സര്‍വിസുകളുമായി കെ.എസ്.ആര്.ടി.സി. ഇതിനായി ആശുപത്രി സ്പെഷല്‍ സര്‍വിസ് ആരംഭിച്ചു.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് (6.30 ) ആലപ്പുഴ മെഡിക്കല്‍ കോളജ് (8.00 എ.എം) ലേക് ഷോര്‍ ഹോസ്പ്പിറ്റല്‍ (9.15 ) വഴി അമൃതാ ഹോസ്പ്പിറ്റലില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്വിസായാണ് ആശുപത്രി സ്പെഷ്യല്‍ സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരിച്ച് ഉച്ചയ്ക്ക് 2.40ന് അമൃത ഹോസ്പിറ്റലില്‍ നിന്ന് തിരിച്ച് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം സെട്രല്‍ ബസ് സ്റ്റേഷനില്‍ എത്തും.
യാത്രാക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ഇതു പോലെയുള്ള കൂടുതല്‍ ആശുപത്രി സര്‍വിസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്.ടി.സി തയാറെണെന്ന് സി.എം.ഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."