അവസാന ശ്വാസം വരെ ജീവനായി യാചിച്ചു, ചെവിക്കൊള്ളാതെ ജനക്കൂട്ടം-യുവാക്കളെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ജംഷഡ്പൂര്‍: കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നാരോപിച്ച് ജനകൂട്ടം യുവാക്കളെ തല്ലി കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് അടികൊണ്ട് അവശനായി വീണിട്ടും യുവാക്കളെ അക്രമാസക്തരായ ജനകൂട്ടം നിര്‍ത്താതെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അക്രമികളെ നിയന്ത്രിക്കാന്‍ പൊലിസ് നടത്തുന്ന ശ്രമങ്ങള്‍ പാഴാവുന്നതും കാണാം.
സിങ്ഭും ജില്ലയില്‍ വ്യാഴാഴ്ചയാണ് ഈ ദാരുണ സംഭവമുണ്ടായത്. സഹോദരങ്ങളായ വികാസ് കുമാര്‍ വര്‍മ്മ, ഗൗതം കുമാര്‍ വര്‍മ്മ സഹൃത്ത് ഗംഗേഷ് ഗുപ്ത എന്നവരെ വീട്ടില്‍ നിന്നും വലിച്ചിറക്കി ജനകൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. വികാസിന്റെയും ഗൊതമിന്റെയും അമ്മയും അതിക്രൂരമായ മര്ദ്ദനചത്തിനിരയായി.
കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ബാറ്റുകളും വടികളുമായാണ് ജനക്കൂട്ടം ഇവരെ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."