ഹയര്‍സെക്കന്‍ഡറി: വിദ്യാര്‍ഥികളെ കുത്തിനിറയ്ക്കുന്നതിനെതിരേ പ്രതിഷേധം
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്ലാസുകള്‍ തെരുവില്‍ നടത്തുമെന്ന് അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യു. 40 പേര്‍ക്ക് ഇരിക്കാവുന്ന ക്ലാസ് മുറിയില്‍ 65 പേരെ ഇരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
ആവശ്യമായത്ര ബാച്ചുകള്‍ അനുവദിക്കുന്നതിനുപകരം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ വീര്‍പ്പുമുട്ടിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1:40 ആണ് നിര്‍ദ്ദിഷ്ട അധ്യാപക വിദ്യാര്‍ഥി അനുപാതമെന്നിരിക്കെയാണ് 1:65 ആയി വര്‍ധിപ്പിച്ചത്. പ്ലസ്വണ് ക്ലാസ് തുടങ്ങി ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ സീറ്റുകള്‍ 10 ശതമാനം വര്‍ധിപ്പിച്ചത് നിരുത്തരവാദപരമാണ്.
കഷ്ടിച്ച് 50 പേര്‍ക്ക് സൗകര്യമുള്ളിടത്താണ് 65 പേര്‍ക്ക് പഠിക്കേണ്ടിവന്നുന്നത്. 50 സീറ്റുകളുണ്ടായിരുന്നത് നേരത്തേ 20 ശതമാനം വര്‍ധിപ്പിച്ച് 60 ആക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും 10 ശതമാനം കൂടി കൂട്ടി.വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ താല്പര്യം കാട്ടുന്ന സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറിയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടതെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫും സെക്രട്ടറി ഒ.ഷൗക്കത്തലിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."