ആടിയും പാടിയും ട്രംപും സംഘവും; അറബ് ലോകത്തെ ഇന്ന് അഭിമുഖീകരിക്കുംvideo
ജിദ്ദ: സൗദി സന്ദര്‍ശനത്തിനിടെ ആടിയും പാടിയും മാധ്യമശ്രദ്ധ നേടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറബികളുടെ പുരാതന കലാരൂപമായ വാള്‍ നൃത്തം (അരദ്) ചവിട്ടിയാണ് ട്രംപ് എല്ലാവരുടേയും മനം കവര്‍ന്നത്. സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടില്ലേഴസണും കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസും കലാകാരന്‍മാരോടൊപ്പം ചുവടു വെക്കുന്നുണ്ട്. ഇവര്‍ നൃത്തം വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അറബ് ലോകത്തെ അഭിസംബോധന ചെയ്തുള്ള ട്രംപിന്റെ പ്രസംഗം ഇന്നു നടക്കും. കിങ് അബ്ദുല്‍ അസീസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അറബ് ഇസ്‌ലാമിക അമേരിക്ക ഉച്ചകോടിയില്‍ അമ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി ട്രംപ് സഊദി തലസ്ഥാനമായ റിയാദിലെത്തിയത്. റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്നു പുറത്തിറങ്ങിയ ട്രംപിനെയും ഭാര്യ മെലാനിയെയും സല്‍മാന്‍ രാജാവ് അടക്കമുള്ളവര്‍ സ്വീകരിച്ചു.
രാജാവും മന്ത്രിമാരുമായി റിയാദിലെ റോയല്‍കോര്‍ട്ട് ആസ്ഥാനത്ത് ഔദ്യോഗിക നയതന്ത്ര ചര്‍ച്ചകളും ട്രംപ് നടത്തി. സഊദി കിരീടവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫും രണ്ടാം കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ 11,000 കോടിയുടെ ആയുധ കരാറിലും വാണിജ്യ മുള്‍പ്പെടെയുള്ള മറ്റു കരാറുകളിലും ഒപ്പുവച്ചു. ഒന്നിക്കാം അതിജയിക്കാം എന്ന സന്ദേശമുയര്‍ത്തി നടന്ന ഉച്ചകോടിയിലും ട്രംപ് പങ്കെടുത്തു.
ആറ് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ച നടത്തും. സഊദി അറേബ്യഅമേരിക്ക, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി)അമേരിക്ക, അറബ് ഇസ്‌ലാമിക്അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് മൂന്നു സമ്മേളനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തീവ്ര ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനു ലോകത്തെ ഒന്നിപ്പിക്കുകയാണ് ഒന്നിക്കാം അതിജയിക്കാം എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്.
President Trump and White House officials bounce along to a Saudi sword dance https://t.co/hX5NdBLA0V pic.twitter.com/NYrzCb2tPS
— CNN Politics (@CNNPolitics) May 20, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."