ബി.ജെ.പിയുമായി സഖ്യം: പനീര്‍ശെല്‍വം ട്വീറ്റ് പിന്‍വലിച്ചു
ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യത്തെ പറ്റി തദ്ദേശ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് പറഞ്ഞുള്ള ട്വീറ്റ് എ.ഐ.എ.ഡി.എം.കെ പുരട്ചി തലൈവി ഗ്രൂപ്പ് നേതാവ് പനീര്‍സെല്‍വം പിന്‍വലിച്ചു. ട്വീറ്റനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ഏത് പാര്‍ട്ടിയുമായുള്ള സഖ്യവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി സോഷ്യല്‍മീഡിയ ടീമിന്റെ വിശദീകരണം.
ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പനീര്‍ശെല്‍വം ഇങ്ങനെ ട്വീറ്റ് ചെയ്തത്.
മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായുള്ള പനീര്‍ശെല്‍വം ഗ്രൂപ്പിന്റെ ലയനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ശശികലയേയും അനന്തരവന്‍ ദിനകരനേയും പാര്‍ട്ടിയില്‍ പുറത്താക്കണമെന്ന ആവശ്യത്തില്‍ പനീര്‍ശെല്‍വം ഉറച്ച് നില്‍ക്കുകയാണ്.
We mean that only after the announcement of Local body elections we will think about the Alliance with any political party. https://t.co/G1ZeoV3UBT
— O Panneerselvam (@OfficeOfOPS) May 20, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."