HOME
DETAILS
MAL
അധ്യാപികമാര്‍ക്കെതിരേ അസഭ്യവര്‍ഷം: ബി.ജെ.പി നേതാവ് എസ്. സുരേഷിനെതിരേ കേസ്
backup
September 24 2018 | 19:09 PM
തിരുവനന്തപുരം: കോളജ് അധ്യാപികമാര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുകയും പ്രിന്‍സിപ്പലിന്റെ മകള്‍ക്കെതിരേ വധഭീഷണി മുഴക്കുകയും ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പേരില്‍ പൊലിസ് കേസെടുത്തു.ധനുവച്ചപുരം എന്‍.എസ്.എസ് കോളജ് പ്രിന്‍സിപ്പല്‍ മോഹന്‍കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷിനെതിരേ പൊലിസ് കേസെടുത്തത്.
കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച യോഗത്തിലായിരുന്നു അസഭ്യവര്‍ഷം. കാസര്‍കോട് പഠിക്കുന്ന പ്രിന്‍സിപ്പലിന്റെ മകള്‍ പരീക്ഷ എഴുതണമോ എന്ന് ബി.ജെ.പി തീരുമാനിക്കുമെന്നും ഇയാള്‍ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തി. പ്രിന്‍സിപ്പലിനെ സി.പി.എം ഗുണ്ടയെ നേരിടുന്ന തരത്തില്‍ നേരിടുമെന്നും ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."