എന്‍.എം.എം.എസ് പരീക്ഷ: ബാങ്ക് അക്കൗണ്ട് നിബന്ധന ഒഴിവാക്കി
മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള നാഷനല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്) പരീക്ഷക്ക് അപേക്ഷിക്കാന്‍ ബാങ്ക് അക്കൗണ്ട് വേണമെന്ന നിബന്ധന ഒഴിവാക്കി. ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കേ സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നുള്ളൂ. ഈ നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയതിനു പിന്നാലെയാണ് നടപടി.
ബാങ്ക് അക്കൗണ്ട് വേണമെന്നത് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോഴാണ് ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കാതെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതിനാല്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ യോഗ്യരായ സംസ്ഥാനത്തെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രയാസത്തിലായിരുന്നു. എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കിയ ശേഷം പ്രിന്റ്ഔട്ട് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് കണ്‍ഫേം ചെയ്യുന്നതോടെയാണ് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാവുക. അപേക്ഷ നല്‍കുമ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യാവുന്ന രീതിയിലാണ് ഓണ്‍ലൈനില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷക്ക് അപേക്ഷിക്കാന്‍ ഈ മാസം 30 വരെയാണ് സമയം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പരീക്ഷയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മറ്റ് അണ്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അനുമതിയില്ല. നേരത്തെ ഒരുമാസത്തിലധികം അപേക്ഷ നല്‍കാന്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ 13 ദിവസം മാത്രമാണുള്ളത്. ഇതില്‍ തന്നെ പല ദിവസങ്ങളിലും സൈറ്റിലെ പ്രശ്‌നം കാരണം അപേക്ഷ നല്‍കാന്‍ സാധ്യമായിരുന്നില്ല. എന്‍.എം.എം.എസ് പരീക്ഷയ്‌ക്കൊപ്പം നാഷനല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനും (എന്‍.ടി.എസ്)അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രീ മെട്രിക് അപേക്ഷാ തിയതി ദീര്‍ഘിപ്പിക്കില്ല
മലപ്പുറം: 2018- 19 അധ്യയന വര്‍ഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍പ്പ് അപേക്ഷാതിയതി 30ന് അവസാനിക്കും. പുതിയതോ പുതുക്കിയതോ ആയ അപേക്ഷകള്‍ക്കുള്ള അവസാന തിയതി യാതൊരു കാരണവശാലും ദീര്‍ഘിപ്പിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."