അന്തര്‍സംസ്ഥാന ബസ് സമരം: സര്‍ക്കാരിന് കോടികളുടെ നികുതി നഷ്ടം
ബസുടമകളുമായി ഇന്ന് ചര്‍ച്ച
ആലുവ: അന്തര്‍സംസ്ഥാന ബസ് സമരത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്കൊടുക്കുന്ന മുന്‍കൂര്‍ നികുതി ഉടമകള്‍ അടക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന് നഷ്ടം 50 കോടി.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, കിളയിക്കാവിള, തലപ്പാടി, മുത്തങ്ങ, ചെങ്കോട്ട, കാട്ടിക്കുളം തുടങ്ങിയവയിലൊന്നും ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ ബസുകള്‍ മുന്‍കൂര്‍ നികുതി അടച്ചിട്ടില്ല.
സമരത്തില്‍നിന്ന് ഒരു വിഭാഗം പിന്മാറിയെന്ന പ്രചാരണം ഉണ്ടായെങ്കിലും വാരാന്ത്യത്തില്‍ പോലും ഒരു വാഹനവും സര്‍വിസ് നടത്തിയില്ല. മുന്‍കൂര്‍ നികുതി അടക്കാന്‍ ഒരു വാഹന ഉടമ പോലും തയാറാവാത്തതിനാല്‍ സമരം വരുംദിവസങ്ങളിലും ശക്തമാകുമെന്നുറപ്പായി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത അന്തര്‍സംസ്ഥാന ബസുകള്‍ നികുതി അടക്കാതെ ഫോം ജി നല്‍കിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ട്രാക്ട് ക്യാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആയിരത്തോളം വാഹനങ്ങള്‍ നികുതി ബഹിഷ്‌കരിച്ച് ഫോം ജി നല്‍കിയിട്ടുണ്ട്. അതിനിടെ, ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് രാവിലെ 10.30ന് ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി ബസുടമകളുടെ കേന്ദ്ര നേതാക്കള്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."