അമേരിക്കയുമായി സഊദി 35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു
ജിദ്ദ : അമേരിക്കയുമായി സഊദി അറേബ്യ 35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദിയിലെത്തിയതിനു പിന്നാലെയാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം പത്ത് വര്‍ഷം കൊണ്ട് 35,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ യു.എസില്‍ നിന്ന് സഊദി വാങ്ങും.
ആദ്യ പടിയായി 11,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഉടന്‍ സഊദിയിലെത്തും. എണ്ണ സമ്പന്ന രാഷ്ട്രവുമായി ദശകങ്ങളായി അമേരിക്ക തുടരുന്ന സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് കരാറെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സുരക്ഷാ ആശങ്കകളുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഖ്യം വിപുലമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്നും ഇരു രാഷ്ട്ര വൃത്തങ്ങളും പറഞ്ഞു.
ഇറാനുമായി അമേരിക്ക ഒപ്പുവെച്ച ആണവ കരാറില്‍ സഊദിക്ക് അതൃപ്തിയുണ്ടായിരുന്നു. ഉപരോധങ്ങള്‍ നീങ്ങി ഇറാന്‍ കൂടുതല്‍ ശക്തമാകുന്നത് മേഖലയിലെ ശാക്തിക ബലാബലം തകര്‍ക്കുമെന്ന സഊദിയുടെ ആശങ്ക കൂടി കണക്കിലെടുത്താണ് ആയുധകരാറെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ കൂടുതല്‍ കരാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2011 -2015 കാലയളവില്‍ അമേരിക്കയുടെ മൊത്തം ആയുധ കയറ്റുമതിയുടെ പത്ത് ശതമാനം സഊദിയിലേക്കായിരുന്നുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."