HOME
DETAILS
MAL
ഉടമകള്‍ക്ക് വേണ്ടാതെ 20,000 റേഷന്‍ കാര്‍ഡുകള്‍
backup
June 30 2019 | 20:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടമകള്‍ കൈപ്പറ്റാതെ ഇരുപതിനായിരത്തോളം റേഷന്‍ കാര്‍ഡുകള്‍.
അറിയിപ്പുകള് നിരവധി തവണ നല്‍കിയിട്ടും ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ നിന്ന് ഈ കാര്‍ഡുകളുടെ വിവരങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള നടപടി സിവില്‍ സപ്ലൈസ് വകുപ്പ് തുടങ്ങി.സംസ്ഥാനത്ത് ഇതുവരെ 23.47 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് വിതരണംചെയ്തത്. പുതിയ റേഷന്‍ കാര്‍ഡ്, പേരുചേര്‍ക്കല്‍, പേരുമാറ്റല്‍, താലൂക്ക് മാറ്റം, തിരുത്തലുകള്‍ തുടങ്ങിയവക്കായി 26.68 ലക്ഷം അപേക്ഷകളാണ് വകുപ്പിന് ലഭിച്ചത്.
ഇവയില്‍ 78,872 അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചുവെന്നും ബാക്കിയുള്ള അപേക്ഷകളില്‍ 92 ശതമാനവും തീര്‍പ്പുകല്‍പ്പിച്ച് വിതരണം പൂര്‍ത്തിയാക്കിയെന്നും സിവില്‍ സപ്ലൈസ് വകുപ്പിന്റെ രേഖകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."