HOME
DETAILS
MAL
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി
backup
May 21 2017 | 09:05 AM
സോള്‍: ഉപരോധങ്ങള്‍ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചു.
500 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പടിഞ്ഞാറന്‍ പ്രദേശമായ പുക്ചാംഗില്‍ വച്ചാണ് ഇത്തവണ മിസൈല്‍ പരീക്ഷണം നടന്നത്.
കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ അണുവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ നിരോധനം നിലനില്‍ക്കെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."