സഞ്ജീവ് ഭട്ടിന് വേണ്ടി ശബ്ദമുയര്‍ത്തുക: യൂത്ത്‌ലീഗ്
ചെന്നൈ: ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടെന്ന് യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.
സഞ്ജീവ് ഭട്ടിന്റെ പൗരാവകാശങ്ങള്‍ക്കായി കുടുംബം നടത്തുന്ന സമരത്തിനൊപ്പം യൂത്ത് ലീഗ് നിലയുറപ്പിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരേ നിലപാട് സ്വീകരിക്കുന്നവരെ നിശബ്ദരാക്കാന്‍ അധികാര ദണ്ഡ് ഉപയോഗിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ചയിലേറെ അജ്ഞാത തടവറയില്‍ പാര്‍പ്പിച്ചതും സാമാന്യ നീതിയുടെ ലംഘനമാണ്. ഇതനുവദിക്കാനാവില്ലെന്നും ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം തുടരുമെന്നും എക്‌സിക്യൂട്ടീവ് മീറ്റ് പ്രഖ്യാപിച്ചു.
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സാബിര്‍ എസ്. ഗഫാര്‍ അധ്യക്ഷനായി. സി.കെ സുബൈര്‍, മുഹമ്മദ് യൂനുസ്, മുനവറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, സുബൈര്‍ ഖാന്‍, ആസിഫ് അന്‍സാരി, ഇമ്രാന്‍ അഷ്‌റഫി, നസ്‌റുല്ല ഖാന്‍, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, അന്‍സാരി മതാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."