'പശുവിനെ സംരക്ഷിക്കൂ'; റമദാനില്‍ പാല്‍ വിഭവമൊരുക്കി നോമ്പുതുറ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ്
ലക്‌നൗ: മുസ്‌ലിംകളെ പശു സംരക്ഷണ ബോധവാന്മാരാക്കാന്‍ പദ്ധതിയുമായി ആര്‍.എസ്.എസ്. നോമ്പുകാലത്ത് പശുവിന്‍ പാലും പാലുല്‍പ്പന്നങ്ങളും കൊണ്ട് ഇഫ്താര്‍ നടത്താനാണ് ആര്‍.എസ്.എസ് തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലുടനീളം നടക്കാനിരിക്കുന്ന പരിപാടി ആര്‍.എസ്.എസ് മുസ്‌ലിം വിങാണ് നടത്തുന്നത്.
ഇതാദ്യമായി മുസ്‌ലിംകള്‍ പശുവില്‍ പാല്‍ കൊണ്ട് നോമ്പു തുറക്കുമെന്ന് പദ്ധതി വിശദീകരിച്ചു കൊണ്ട് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ സഹകണ്‍വീനര്‍ മഹിരാജ് ധ്വജ് സിങ് പറഞ്ഞു.
''ഇഫ്താറുകളില്‍ പാലും പാലുല്‍പന്നങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ ഇതാദ്യമായായിരിക്കും പാല്‍ കൊണ്ടോ നോമ്പുതുറക്കുമെന്നത്''- അദ്ദേഹം പറഞ്ഞു.
പാല്‍ ആരോഗ്യത്തിന് നല്ലതാണെന്നും ഈ പാല്‍ ഉപയോഗിച്ചുള്ള നെയ്യ് മരുന്നാണെന്നും മുസ്‌ലിം ഗവേഷകര്‍ പോലും അംഗീകരിച്ചിട്ടുണ്ട്. വിവിധ ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാന്‍ അടിസ്ഥാനപരമായി ഉപയോഗിക്കുന്നത് ഈ നെയ്യാണ്. പശുവിറച്ചി കഴിക്കുന്നത് നിരവധി രോഗങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെ സംരക്ഷിക്കാന്‍ ഈ റമദാനില്‍ പ്രത്യേക പ്രാര്‍ഥനകളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ജീവജാലകങ്ങളും അല്ലാഹുവിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു. അവയോട് നമ്മള്‍ മാനുഷിക പരിഗണന കാണിച്ചാല്‍ അവന്റെ തൃപ്തിക്ക് നമ്മള്‍ പാത്രമാവും- അദ്ദേഹം പറഞ്ഞു.
സൗഹാര്‍ദ്ധത്തിനും സ്‌നേഹത്തിനും വേണ്ടി രാഷ്ട്രീയ മഞ്ച് വൊളണ്ടിയര്‍മാര്‍ റമദാനില്‍ പ്രതിജ്ഞ ചൊല്ലുമെന്നും അദ്ദേഹം വിശദീകരിച്ചു. മംഗളകരമായ ഭാരതമുണ്ടാക്കാനും, അയോധ്യ പ്രശ്‌നത്തില്‍ സമാധാനപരമായ തീരുമാനമുണ്ടാവാനും വേണ്ടി പ്രതിജ്ഞയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."