ബീഫ് കടത്തിയതിന് മര്‍ദനം: ന്യായീകരിച്ച് മന്ത്രി
ഭോപ്പാല്‍: ബീഫ് കടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ പശു രക്ഷാവാദികള് രണ്ടു സത്രീകളെ മര്‍ദിച്ചത് ന്യായീകരിച്ച് സംസ്ഥാന മന്ത്രി. സംഭവത്തില്‍ സ്ത്രീകളാണ് കുറ്റക്കാരികളെന്നും മിനിമം മര്‍ദനം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദര്‍ സിങ് പറഞ്ഞത്.
അതിനിടെ മര്‍ദനമേല്‍ക്കുകയും അറസ്റ്റിലാവുകയും ചെയ്ത മുസ്ലിം യുവതികള്‍ക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു.
അനധികൃതമായി പോത്തിറച്ചി കടത്തിയെന്നതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.സല്‍മാ മേവാധി(35), ശാമിം അക്തര്‍ ഹുസൈന്(30) എന്നിവര്‍ക്കാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
25,000 രൂപയും അതിനു തുല്യമായ ആള്‍ജാമ്യത്തിലുമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത.് തന്റെ കക്ഷികളെ അടിസ്ഥാനമില്ലാതെ കേസില്‍ അകപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവര്‍ക്കും വേണ്ടി ഹാജരായ ഉമേഷ് പാര്‍മാര്‍ എന്ന അഭിഭാഷകന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."