HOME
DETAILS
MAL
സമരം ചെയ്യാതെതന്നെ കയര്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുമെന്ന് മന്ത്രി
backup
September 24 2018 | 19:09 PM
കൊടുങ്ങല്ലൂര്‍: സമരം ചെയ്യാതെ തന്നെ കയര്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കയര്‍ രണ്ടാം പുനഃസംഘടനയുടെ ഭാഗമായി 25 ാമത്തെ ചകിരിമില്ലിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചകിരി മില്ലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുവഴി ഈ മേഖലയില്‍ തൊഴിലവസരം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
മേത്തല കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ അധ്യക്ഷനായി. ഇ.ടി ടൈസണ്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."