ആംഗ്യഭാഷയെ ശക്തിപ്പെടുത്തുന്ന ഗവേഷണങ്ങള്‍ വേണം: ഗവര്‍ണര്‍
തിരുവനന്തപുരം: ബധിരമൂക സമൂഹത്തിന്റെ ശാക്തീകരണത്തിന് ആംഗ്യഭാഷയിലൂന്നിയ ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ശ്രവണ- സംസാര വൈകല്യമുള്ളവരുടെ എണ്ണം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങളേക്കാള്‍ ഇന്ത്യയില്‍ കൂടുതലാണെന്നും ഇത്തരം വൈകല്യങ്ങളെ മറികടക്കുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ (നിഷ്) ഇന്നലെ ആരംഭിച്ച അന്താരാഷ്ട്ര ബധിരവാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്കുള്ള അവസരങ്ങള്‍ അപര്യാപ്തമാണെന്നും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിയമപരമായ കടമ സമൂഹത്തിനുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സാമൂഹ്യ നീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, നിഷ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍, അക്കാദമിക് ക്ലിനിക്‌സ് ഇന്റര്‍വെന്‍ഷന്‍ വിഭാഗം കോഡിനേറ്റര്‍ ഡെയ്‌സി സെബാസ്റ്റ്യന്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."