പൗരത്വ പ്രക്ഷോഭം: ഗുല്‍ഫിഷ ഫാത്വിമയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകരെ ലക്ഷ്യംവച്ച് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തിയ ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവും ആക്റ്റിവിസ്റ്റുമായ ഗുല്‍ഫിഷ ഫാത്വിമയ്ക്ക് ജാമ്യം.
ജാഫറാബാദ് പ്രദേശത്തെ ആക്രണണവുമായി ബന്ധപ്പെടുത്തി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. 30,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളായ ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ജാഫറാബാദില്‍ നടന്ന കലാപത്തിന്റെ പേരില്‍ ഏപ്രിലിലാണ് ഗുല്‍ഫിഷയെ അറസ്റ്റ് ചെയ്തത്. അതേസമയം ജാമ്യം കിട്ടിയെങ്കിലും ഗുല്ഷിഫയ്ക്ക് പുറത്തിറങ്ങാനാവില്ല. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അവര്‍ യു.എ.പി.എ നിയമപ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."