അറബിക്കടലില്‍ 'ഗതി' ചുഴലിക്കാറ്റ് രൂപപ്പെട്ടു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള 'ഗതി' എന്ന പേരാണ് ചുഴലിക്കാറ്റിന് നല്‍കിയിട്ടുള്ളത്.
അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാര്‍ജിച്ച 'ഗതി' ഇന്നലെ അര്‍ധരാത്രിയോടെ സോമാലിയന്‍ തീരം കടക്കുമെന്നാണ് ഇന്നലെ പകല്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. കരയില്‍ പ്രവേശിക്കുന്നതോടെ വേഗത കുറയുന്ന 'ഗതി' നാളെ രാവിലെയോടെ ദുര്‍ബലമാകും.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നും പ്രവചനമുണ്ട്. ഇറാന് നിര്‍ദേശിച്ച 'നിവര്' എന്ന പേരാകും നല്‍കുക. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി തീരം കടക്കുമെന്നാണ് പ്രവചനം. അറബിക്കടലിലെ 'ഗതി'കേരളത്തെ ബാധിക്കില്ലെന്നും എന്നാല്‍ 'നിവര്' മഴയ്ക്ക് കാരണമാകുമെന്നും സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളതീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകം മുന്നറിയിപ്പുകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."