സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്നാഥ് സിങ് ഇസ്ലാമാബാദിലേക്ക്
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള ബന്ധം ഉലഞ്ഞു നില്‍ക്കവെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇസ്ലാമാബാദിലേക്ക്. ഓഗസ്റ്റ് മൂന്നിനാരംഭിക്കുന്ന സാര്‍ക്ക് മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാജ്നാഥ് സിങ് പോകുന്നത്. ഹിസ്ബുല്‍ തീവ്രവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലെ പാകിസ്താന്റെ ഇടപെടല്‍ ചര്‍ച്ചയായിരിക്കുന്ന സമയത്തെ സാര്‍ക്ക് സമ്മേളനവും ഇന്ത്യന്‍ മന്ത്രിയുടെ സാന്നിധ്യവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും.
യോഗത്തില്‍ പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യ ഉന്നയിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കശ്മിരിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം പാകിസ്താനാണെന്ന് പാര്‍ലമെന്റില്‍ രാജ്നാഥ് സിങ ആരോപിച്ചിരുന്നു.പത്താന് കോട്ട് ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്താന്, ശ്രീലങ്ക, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍, മാലിദ്വീപ് എന്നിവയാണ് സാര്‍കിലെ മറ്റ് അംഗരാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."