ഇന്ധന വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവിലൂടെ രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവ് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇക്കാര്യം തിരിച്ചറിയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
മാധ്യമ സ്വാതന്ത്ര്യം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ ദുരിതം എന്നിവയുടെ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ്.
ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കര്‍ഷകരുടെ രക്ഷക്കായി ഒരു തരത്തിലുള്ള ആശ്വാസ പദ്ധതികളും കേന്ദ്രം പ്രഖ്യാപിക്കുന്നില്ലെന്നും സുര്‍ജേവാല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."