പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു
പിണങ്ങോട്: മുസ്്ലിം ലീഗ് വെങ്ങപ്പള്ളി പഞ്ചായത്ത് സമ്മേളനം പിണങ്ങോട് ടൗണില്‍ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്്മായില്‍ കമ്പളക്കാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാസിസം രാജ്യത്ത് അപകടകരമായ രീതിയിലാണ് വ്യാപിക്കുന്നതെന്നും രാജ്യത്തിന്റെ മഹത്തായ പൈതൃകം ഇതിലൂടെ തകര്ക്കപ്പെടുകയാണന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. ഉസ്മാന് പഞ്ചാര, ജാസര്‍ പാലക്കല്‍, സലീം ചാലില്‍ സംസാരിച്ചു. ഗ്ലോബല്‍ കെ.എം.സി.സി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണവും രോഗികള്‍ക്കുള്ള സഹായ വിതരണവും ഗ്ലോബല്‍ പഞ്ചായത്ത് കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബഷിര്‍ തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജന.സെക്രട്ടറി തന്നാണി അബൂബക്കര്‍ സ്വാഗതവും നൗഷാദ് ചൂരിയാറ്റ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമം, അവാര്‍ഡ് വിതരണം, സ്റ്റുഡന്റ്സ് മീറ്റ്, യുവജന സംഗമം എന്നിവയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."