കളരിപ്പയറ്റ് മത്സരത്തില്‍ വയനാടന്‍ താരങ്ങള്‍ക്ക് വിജയം
കല്‍പ്പറ്റ: കളരിപ്പയറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷനല്‍ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച വയനാടന്‍ കായികാഭ്യാസ കളരി സംഘത്തിന്റെ ഇബ്‌റാഹീം ഗുരുക്കളുടെ ശിഷ്യന്മാര്‍ക്ക് തിളക്കാമാര്‍ന്ന വിജയം.
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ മുഹമ്മദ് റിഷാന്‍ സബ്ജൂനിയര്‍ വിഭാഗം നെടുപടിപ്പയറ്റി(സ്റ്റിക് ഫൈറ്റ്)ല്‍ സ്വര്‍ണവും വെറുംകൈ പ്രയോഗത്തില്‍ (റിയല്‍ ഫയറ്റില്‍) വെങ്കലവും, മുണ്ടേരി ജി.വി.എച്ച്.എസിലെ മുഹമ്മദ് നിഹാല്‍ നെടുപടി പയറ്റില്‍ സ്വര്‍ണവും റിയല്‍ ഫൈറ്റില്‍ വെള്ളിയും കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലെ റെനൂഷ് മിഹല്‍ഷല്‍ റിയല്‍ ഫൈറ്റില്‍ വെള്ളിയും എസ്.കെ.എം.ജെയിലെ നാദിഷ് റഹ്മാന്‍ റിയല്‍ ഫൈറ്റില്‍ വെങ്കലവും, അബിന്‍ഷാജു വെങ്കലവും മുണ്ടേരി ജി.വി.എച്ച്.എസിലെ അഹമ്മദ് നജാദ് റിയല്‍ ഫൈറ്റില്‍ വെങ്കലവും നേടിയാണ് കേരളത്തിന്റെ അഭിമാന താരങ്ങളായത്.
ചാംപ്യന്‍മാരെ വയനാടന്‍ കായികാഭ്യാസ കളരി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നഗര സഭാ ഉപാധ്യക്ഷന്‍ പി.പി ആലി ആദരിച്ചു. ചടങ്ങില്‍ ആയൂര്‍വേദത്തില്‍ എ ഗ്രേഡോടെ ബി.എ.എം.എസ് ബിരുദം നേടിയ ഡോ. റാസിഖ് അലിയെയും ആദരിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ വി.ജി വിജയന്റെ നിര്യാണത്തില്‍ ക്ലബംഗങ്ങളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."