HOME
DETAILS

വ്യാജ വാര്‍ത്ത സൃഷ്ടിക്കല്‍ ഇ.ഡിക്കെതിരേ തെളിവുമായി ഐസക്

  
backup
November 23 2020 | 04:11 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം പുറത്തുവിട്ടു. കിഫ്ബിയ്‌ക്കെതിരേ അന്വേഷണം തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി മാധ്യമങ്ങള്‍ക്ക് നല്‍കിയ വാട്‌സ്ആപ്പ് സന്ദേശമാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. 'ഇ.ഡിയുടെ റഡാറില്‍ കിഫ്ബിയുടെ മസാലാബോണ്ടും' എന്ന് പ്രത്യേകം എടുത്തുപറയുന്ന സന്ദേശമാണ് മന്ത്രി മാധ്യമങ്ങളെ കാണിച്ചത്. സി.എ.ജിയും ഇ.ഡിയും കേരളത്തിനെതിരായി നടത്തുന്ന ഗൂഢാലോചനയ്ക്ക് തെളിവാണിതെന്ന് മന്ത്രി പറഞ്ഞു.
ഇ.ഡിയുടെ നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള കുതിരകയറ്റവും നിയമസഭയോടുള്ള അവഹേളനവുമാണ്. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അഭിപ്രായം പറയണം. ഏത് യജമാനന്റെ നിര്‍ദേശമനുസരിച്ചായാലും ഇ.ഡിയുടെ ഈ ഭീഷണിയ്‌ക്കൊന്നും കേരളം വഴങ്ങില്ല.
റഡാറുംകൊണ്ട് കിഫ്ബിയ്ക്ക് ചുറ്റുംകറങ്ങുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരും ഭയക്കില്ല. ഇ.ഡിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് സംഘ്പരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും കണ്ടേക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുതെന്നും ഐസക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago