കാളാവ് സൈതലവി മുസ്‌ലിയാര്‍ അന്തരിച്ചു
മക്കരപറമ്പ്: സമസ്ത പ്രവാസി സെല്‍ കണ്‍വീനറും അബൂദാബി സുന്നി സ്റ്റുഡന്‍സ് സെന്റര്‍ സ്ഥാപക നേതാവുമായ കാളാവ് സൈതലവി മുസ്‌ലിയാര്‍ (73) അന്തരിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ മെമ്പര്‍, എസ്.എം.എഫ് മലപ്പുറം ജില്ലാ വര്‍കിങ് പ്രസിഡന്റ്, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, രാമപുരം അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ മേഖലയില്‍ സേവനം ചെയ്തുവരികയായിരുന്നു. ഏതാനും ദിവസങ്ങളിലായി അസുഖബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിരിക്കെ ഇന്നലെ വൈകീട്ട് 7.45 ഓടെയായിരുന്നു നിര്യാണം.
ഭാര്യ: കുറുവച്ചാല്‍ വളപ്പില്‍റുഖിയ ഹജ്ജുമ്മ, (തൃശൂര്‍ പുനയൂര്‍). മക്കള്‍: ലുഖ്മാന്‍ റഹ്മാനി, (അബൂദബി) മുനീര്‍ നിസാമി (ഖത്തര്‍), സല്‍മാന്‍ നിസാമി, അല്‍ഹാഫിള് നുഅ്മാന്‍ ദാരിമി, ആഇശ, മാജിദ. മരുമക്കള്‍: ആയംപ്പറമ്പില്‍ അബ്ദുല്ല ഫൈസി വെള്ളില, ( അബൂദാബി), മുസ്തഫ ദാരിമി മണ്ണാര്‍ക്കാട് കിളിരാനി (കുവൈറ്റ്), ആലുങ്ങല്‍ സനിയ്യ (കൊളപ്പറമ്പ്), ഹബീബ (വള്ളിക്കാപറ്റ), റാഫിയ (പാതിരമണ്ണ). ഖബറടക്കം ഇന്ന് രാമപുരം പിലാപറമ്പ് കണ്ടംപറമ്പ ബദരിയ്യ മസ്ജിദ് അങ്കണത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."