'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ' പദ്ധതി എതിര്‍ക്കപ്പെടേണ്ടതെന്ന് ദ്രാവിഡ കഴകം നേതാവ്
ചെന്നൈ: രാജ്യത്ത് നടപ്പാക്കുന്ന 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 'എന്ന പദ്ധതിക്കെതിരേ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ദ്രാവിഡ കഴകം അധ്യക്ഷനുമായ കെ. വീരമണി.
പദ്ധതി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ നശിപ്പിക്കാനും ഒരു ഏകീകൃത സര്‍ക്കാരിനെ നിര്‍മിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ തേടി വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പലയിടത്തും ജോലി തേടി എത്തുന്നവരില്‍ പലരും അക്രമികളും മാലമോഷ്ടാക്കളും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത്തരക്കാര്‍ക്ക് സൗകര്യമൊരുക്കികൊടുക്കുന്ന രീതി എല്ലാ സംസ്ഥാനങ്ങളും ശക്തമായി എതിര്ക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."