HOME
DETAILS
MAL
'സഹകരണസ്ഥാപനങ്ങളില്‍ ഭിന്നശേഷി നിയമം നടപ്പാക്കണം'
backup
May 21 2017 | 21:05 PM
കല്‍പ്പറ്റ: സഹകരണസ്ഥാപനങ്ങളിലെ ഭിന്നശേഷി നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡി.എ.ഡബ്ല്യു.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ ജെ.ആര്. ഓഫിസിന് മുന്നില്‍ ധര്‍ണാസമരം നടത്തി.
സഹകരണ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഭിന്നശേഷി നിയമനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സി.ഐ.ടി.യു നേതാവ് കെ. സുഗതന് ഉദ്ഘാടനം ചെയ്തു. സി.എച്ച് അഷ്റഫലി അധ്യക്ഷനായി. കെ.വി മത്തായി, കെ.പി ജോര്‍ജ് സംസാരിച്ചു. ഡി.എ.ഡബ്ല്യു.എഫ്. ജില്ലാ സെക്രട്ടറി കെ.വി മോഹനന് സ്വാഗതവും ഐ.സി ജോസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."