യു.എസ് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് തുര്‍ക്കി
അങ്കാറ: റഷ്യയില്‍ എസ്-400 മിസൈല്‍ വാങ്ങിയതില്‍ യു.എസ് തങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്.
തങ്ങള്‍ക്ക് യു.എസിന്റെ തന്ത്രപ്രധാന പങ്കാളികളാണ്. തുര്‍ക്കിയുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. ഇക്കാര്യം എല്ലാവര്ക്കും അറിയാമെന്ന് ഉര്ദുഗാന് പറഞ്ഞു. എഫ് -35 വിമാനം യു.എസില്‍ നിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 1.4 ബില്യന്‍ ഡോളര്‍ യു.എസിന് കൈമാറിയിരുന്നു.
നിലവില്‍ നാല് വിമാനങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആകെ 116 വിമാനങ്ങളുടെ കരാറിലാണ് ഒപ്പുവച്ചത്. ഇത് പൂര്‍ണമായി ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. യു.എസ് ഭരണകൂടത്തിലെ ചില താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്മാര് വിമാന കൈമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകള്‍ ട്രംപിന്റെ നിലപാടുകളോട് യോജിച്ചതല്ല. തങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ ഇത്തരം നിലപാടുകള്‍ ബാധിക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങിയാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ എഫ് -35 ബന്ധപ്പെട്ട് തുര്‍ക്കിക്ക് പരിശീലനം നല്‍കുന്നത് യു.എസ് അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."