സാലറി ചലഞ്ചില്‍ നോ പറഞ്ഞവര്‍ക്ക് കാസര്‍കോട് എസ്.പിയുടെ 30 കല്‍പനകള്‍
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നോ പറഞ്ഞ പൊലിസുകാര്‍ക്ക് സമ്മതം അറിയിക്കാന്‍ കാസര്‍കോട് എസ്.പിയുടെ 30 കല്‍പനകള്‍. കഴിഞ്ഞ ശനിയാഴ്ച സാലറി ചലഞ്ചിനോട് നോ പറയുന്ന ദിവസം കഴിഞ്ഞതിനെ തുടര്‍ന്നുള്ള കണക്കെടുപ്പില്‍ കൂട്ടത്തോടെ സാലറി ചലഞ്ചില്‍ വിയോജിപ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ് ഐ.പി.എസ് 30 കല്‍പനകള്‍ അടങ്ങിയ സര്‍ക്കുലറിറക്കിയത്.
30 ദിവസത്തെ ശമ്പളം എന്തു കൊണ്ട് നല്‍കാം എന്നതിനെ സംബന്ധിച്ച് 30 ഇന കാര്യത്തില്‍ 30 മിനുട്ട് ആലോചനയ്ക്കായി ക്ഷണിക്കുന്നു എന്ന ആമുഖത്തോടെയാണ് സര്‍ക്കുലര്‍ തുടങ്ങുന്നത്. ഒഴിവുള്ള ഉദ്യോഗ കയറ്റങ്ങള്‍, വിവിധ തരത്തിലുള്ള പ്രമോഷനുകള്‍ സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നതാണ്. ഗ്രേഡ് പ്രമോഷനുകള്‍, സാങ്കല്‍പ്പിക പ്രമോഷനുകള്‍, എക്‌സ് കേഡര്‍ പോസ്റ്റുകള്‍ എന്നിവ സര്‍ക്കാരിന്റെ ഔദാര്യമാണ്. സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ മഹാമനസ്‌കതയില്‍ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും, ഇതു കണക്കിലെടുത്തു ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
ശബരിമല ഡ്യൂട്ടി ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ കാണാന്‍ സാധിക്കുന്നു. കനത്ത ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം ലഭിക്കുന്നത് സര്‍ക്കാരിന്റെ കൃപ കാരണമാണ്. വിരമിക്കല്‍ അടുത്തവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. പൊലിസ് അസോസിയേഷന്‍ പല സേനകളിലും വിദൂര സ്വപ്‌നമാണെങ്കിലും സംസ്ഥാനത്ത് അസോസിയേഷന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നിങ്ങനെ നീളുന്നു കല്‍പ്പനകള്‍.
അതേ സമയം ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കുന്നതില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് അവരെ പ്രോത്സാഹിപ്പിക്കാനാണ് സന്ദേശം നല്‍കിയതെന്നും ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും ശ്രീനിവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."