വോട്ടു തേടി 'വലഞ്ഞ്' സ്ഥാനാര്‍ഥികള്‍
വാര്‍ഡ് വിഭജനം ഉപേക്ഷിച്ചതോടെ ശരിക്കും പെട്ടത് സ്ഥാനാര്‍ഥികളും വോട്ടര്‍മാരുമാണ്. കടലുപോലെ പരന്നു കിടക്കുന്ന വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ദുഷ്‌കരമാണ.് ആറളം പുനരധിവാസ മേഖലയിലെ ആകെയുള്ള ആറു ബ്ലോക്കിലെ ഒരു ബ്ലോക്കില്‍ നിന്നും വോട്ടര്‍മാരെ കാണാന്‍ മറ്റൊരു ബ്ലോക്കിലെത്തണമെങ്കില്‍ ചുരുങ്ങിയത് ആറു കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ചില ബ്ലോക്കുകളില്‍ എത്തണമെങ്കില്‍ ഇടതൂര്‍ന്നു വളര്‍ന്ന കാടുകള്‍ക്കിടയിലൂടെയുള്ള ഊടുവഴികളിലൂടെ വേണം സഞ്ചരിക്കാന്‍. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശങ്ങളിലൂടെ ജീവന്‍ പണയം വെച്ചാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടു ചോദിക്കാനിറങ്ങുന്നത്. ഫാമില്‍ ഇരുട്ടു വീഴും മുന്‍പേ പ്രചാരണം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്.
ആറളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും നിലവില്‍ അഞ്ചാം വാര്‍ഡ് അംഗവുമായ വനിതാ ലീഗ് നേതാവ് റഹിയാനത്ത് സുബിയാണ് മുസ്‌ലിം ലീഗിനു വേണ്ടി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയിരിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് ആറളം ഫാമില്‍ നിന്നു തന്നെ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട റഹിയാനത്ത് സുബി വാര്‍ഡില്‍ സുപരിചിതയാണ്. എല്‍.ഡി.എഫിനു വേണ്ടി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് സി.പി.എമ്മിലെ മിനി ദിനേശനാണ്. കഴിഞ്ഞ നാലര വര്‍ഷമായി എസ്.ടി പ്രമോട്ടറായി ജോലി ചെയ്യുന്ന മിനി ആറളം ഫാമിലെ പരിചിത മുഖമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ പുഷ്പ നാലകത്തും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."