ചാരക്കേസ് അന്വേഷിച്ചത് ട്രാഫിക് പൊലിസ് കൊലക്കേസ് അന്വേഷിക്കും പോലെ: നമ്പി നാരായണന്
കൊച്ചി: ട്രാഫിക് പൊലിസ് കൊലക്കേസ് അന്വേഷിക്കുന്നതുപോലെയായിരുന്നു കേരള പൊലിസിന്റെ ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷണമെന്ന് നമ്പി നാരായണന്. എന്‍.എസ്.എസ് എറണാകുളം കരയോഗം സംഘടിപ്പിച്ച 'നമ്പി നാരായണനൊപ്പം 'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രയോജനിക്, വികാസ് എന്ജിന് സാങ്കേതികവിദ്യകള്‍ പാകിസ്താന് വിറ്റു എന്നാരോപിച്ചാണ് തനിക്കെതിരേ കേസ് ചുമത്തിയത്. വികാസ് എന്ജിന് സാങ്കേതികവിദ്യ ഫാബ്രിക്കേറ്റ് ചെയ്യാന്‍ സ്കെച്ച് കൊടുക്കാറുണ്ട്. 94ലും ഇപ്പോഴും കൊടുക്കാറുണ്ട്. 4000 രൂപ മുടക്കിയാല്‍ അത് ലഭിക്കും. അതാണ് താന്‍ 400 കോടിക്ക് വിറ്റുവെന്ന് പറയുന്നത്. തന്റെ വീട് റെയ്ഡ് ചെയ്യാന്‍ പോലും മെനക്കെടാതെയാണ് അന്വേഷണ സംഘം ഈ ഇല്ലാ കേസുമായി മുന്നോട്ട് പോയത്. ഇതുമൂലം ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഇന്ത്യ 12 വര്‍ഷം പിന്നോട്ടുപോയി. അദ്ദേഹം പറഞ്ഞു. പൊലിസും ഐ.ബിയും ഏതാനും പത്രക്കാരും ചേര്‍ന്ന് മെനഞ്ഞതാണ് ഈ കേസ്. ഇവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും നമ്പി നാരായണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."