HOME
DETAILS
MAL
ഭൂമി തര്‍ക്കത്തില്‍ ഇടപെടല്‍: സി.ഐക്കെതിരായ നടപടി വിശദീകരിക്കണമെന്ന് ഹൈക്കോടതി
backup
September 24 2018 | 20:09 PM
കൊച്ചി: ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെട്ട തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ജി ശ്രീമോനെതിരായ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പ്രോസിക്യൂഷനു ഹൈക്കോടതി നിര്‍ദേശം നല്കി.
ഭൂമി സംബന്ധിച്ച കേസില്‍ ഇടപെടാന്‍ അധികാരപരിധിക്കപ്പുറത്തുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് യാതൊരു അവകാശവുമില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ശ്രീമോന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി ബേബിച്ചന് വര്‍ക്കിയാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."