വാകേരി, കൂടല്ലൂര്‍ കാട്ടികൊല്ലി, കല്ലൂര്‍; കോളനിയിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടെന്നന്ന്
നടവയല്‍: കോടികള്‍ ചെലവഴിച്ച് ആരംഭിച്ച റോഡ് നിര്‍മാണത്തില്‍ വന്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതായി ആരോപണമുയരുന്നു.
പൂതാടി പഞ്ചായത്തിലെ വാകേരി, കൂടല്ലൂര്‍ കാട്ടികൊല്ലി, കല്ലൂര്‍ കോളനികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണമാണ് വിവാദമായിരിക്കുന്നത്. പൂതാടി പഞ്ചായത്ത് വാകേരി കൂടല്ലുര്‍ കാട്ടിക്കൊല്ലി കോളനിയേയും കല്ലുര് കോളനിയേയും തമ്മില്‍ ബന്ധിപ്പിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡാണ് നിര്‍മ്മാണം ആരംഭിച്ചത്.
ഏഴ് മീറ്റര്‍ വീതിയുള്ള റോഡില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ ടാറിങും കുറച്ച് ഭാഗം ഇന്റര്‍ലോക്ക് ചെയ്തുമാണ് നിര്‍മാണം നടത്തേണ്ടത്.
ഇതിനായി നാല് കോടി നാല്‍പ്പത് ലക്ഷം രൂപ കേന്ദ്രഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഏത് ഫണ്ടാണെന്നോ കരാര്‍ എടുത്തത് ആരാണന്നോ നാട്ടുകാര്‍ക്ക് അറിയില്ല.
റോഡ് പ്രവൃത്തിക്ക് വേണ്ടി സ്ഥലം വിട്ടു നല്കിയ പ്രദേശവാസികളും കുടുങ്ങിയിരിക്കുകയാണ്.
കോടികള്‍ മുടക്കി നിര്‍മാണം നടത്തിയിട്ടും സാധാരണ ഗ്രാമീണ റോഡിന്റെ വീതി പോലും റോഡിനില്ല. റോഡ് ടാറിങിന് ഇരുവശത്തും വന്‍ ചാലുകള്‍ രുപപ്പെട്ടിരിക്കയാണ്. ഇത് റോഡിന്റെ തകര്‍ച്ചക്കും വഴിതെളിക്കും.
നിര്‍മ്മാണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോടികള്‍ മുടക്കിയ റോഡുകൊണ്ട് കോളനിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ഉപകാരവുമില്ലാത്ത അവസ്ഥയാണ്. ഇന്റര്‍ലോക്ക് ചെയ്യാന്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം.
റോഡിന് എത് പദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്ന് ആര്‍ക്കും അറിയില്ല.
റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."