ഈ വര്‍ഷം രണ്ട് സ്പോര്‍ട്സ് മെഡിസിന് സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ജയരാജന്
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഈ വര്‍ഷം തൃശൂരിലും കണ്ണൂരിലും രണ്ട് പുതിയ സ്പോര്‍ട്സ് മെഡിസിന് സെന്ററുകള്‍ ആരംഭിക്കുമെന്ന് വ്യവസായ-കായിക മന്ത്രി ഇ.പി ജയരാജന്. നവീകരിച്ച തൃശൂര്‍ നീന്തല്‍ക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 24 സ്വിമ്മിങ് പൂളുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ലാലൂരില്‍ നിര്‍മിക്കുന്ന ഐ.എം വിജയന് സ്പോര്‍ട്സ് കോംപ്ലക്സ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കായിക വികസനത്തോടൊപ്പം താരങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. 6.69 കോടി രൂപ ചെലവിലാണ് നീന്തല്‍ക്കുള സമുച്ചയം നവീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാപ്തമായ നിര്‍മാണ പ്രവൃത്തികള്‍ തൃശൂരിലെ നീന്തല്‍ സമുച്ചയത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അക്വാട്ടിക് കോംപ്ലക്സിലെ പ്രധാന നീന്തല്‍ക്കുളം, നവീകരിച്ച ഹോസ്റ്റല്‍ റൂം, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ ആധുനിക രീതിയിലാണ് പൂര്‍ത്തീകരിച്ചത്. കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി.
നവീകരിച്ച ഹോസ്റ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."