കാലിക്കറ്റ്: സ്വാശ്രയ കോളജുകളില്‍ ബിരുദ കോഴ്സ് വര്‍ധിപ്പിക്കും
തീരുമാനം
വിദ്യാര്‍ഥികള്‍ക്ക്
സഹായകരമാകും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ സ്വാശ്രയ കോളജുകളില്‍ ബിരുദ കോഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കും. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 50 കോളജുകളിലാണ് കോഴ്സ് വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഇല്ലാത്ത കോഴ്സ് തുടങ്ങാനാണ് അനുമതി നല്‍കുക. നേരത്തെ സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്ന് സ്വാശ്രയ കോളജുകളില്‍ ബിരുദ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കോഴ്സിന്റെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയേക്കും. ഓരോ കോളജിലും ഇല്ലാത്ത ഒരു കോഴ്സ് തുടങ്ങാനാണ് അനുമതിയെന്നാണ് വിവരം. ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ചേരാനാകുന്ന വിധത്തിലായിരിക്കും കോഴ്സ് വര്‍ധിപ്പിക്കുക. ഈ തീരുമാനം അഡ്മിഷന് കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."