അവധിക്കാലത്ത് പച്ചക്കറി വിളയിച്ച് അധ്യാപക ദമ്പതികള്‍
കല്‍പ്പറ്റ: എമിലി അധ്യാപക ദമ്പതിമാരായ പാലമൂട്ടില്‍ രാജന്‍ ബാബുവിനും ഷീജയും അവധിക്കാലം രസകരമാക്കിയത് ഒന്നാം തരം പച്ചക്കറി വിളയിച്ചാണ്.
വീടിന്റെ മട്ടുപ്പാവിലാണ് ഇവര്‍ ജൈവ രീതിയില്‍ വിവിധ പച്ചക്കറികള്‍ കൃഷി ചെയ്തത്. അവധിക്കാലത്ത് പരിശീലന ക്ലാസും മറ്റുമായി കാര്യമായി വിശ്രമത്തിന് സമയം കിട്ടാറില്ലങ്കിലും സാധാരണയില്‍ നിന്നും വെത്യസ്തമായി കുറച്ച് സമയം അധികമായി കിട്ടും. ഈ സമയം ഉപയോഗപെടുത്തിയാണ് പച്ചക്കറി കൃഷി ചെയ്തത്. തക്കാളി, വഴുതന, പച്ചമുളക്, പാവല്‍, കാബേജ് തുടങ്ങി 20 ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്.
ഗ്രോബാഗിലാക്കിയാണ് കൃഷി ടറസിന് മുകളില്‍ ഒന്നര അടി ഉയര്‍ത്തി കമ്പി കൊണ്ട് തട്ടുകളായാണ് കൃഷി ചെയ്യുന്നത്. ഒരു വര്‍ഷം മുന്‍പാണ് ചെറിയ തോതില്‍ കൃഷി ആരംഭിച്ചത്.
തുടക്കത്തില്‍ തക്കാളിയും പാവലും മാത്രമായിരുന്നു. എന്നാല്‍ പിന്നീട് വിദേശ ഇനം ഇലക്കറിയായ ലാറ്റൂസ് വരെ നട്ടുവളര്‍ത്താന്‍ തുടങ്ങി. വീട്ടാവശ്യത്തിനുള്ള വിഷമില്ലാത്ത പച്ചക്കറി ഉല്‍പാതനമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ചെറിയ തോതില്‍ വില്‍പ്പന നടത്താനും തുടങ്ങി. ഒഴിവ് വേളകള്‍ രസകരമാക്കാന്‍ കൃഷി പോലെ മറ്റൊന്നില്ലന്ന് രാജന്‍ ബാബുവും ദാരു ഷീജയും പറയുന്നു.
ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ബോട്ടണി അധ്യാപകനാണ് രാജന്‍ ബാബു.
ഷീജ പിണങ്ങോട് ഡബ്ല്യ.ഒ.എച്ച്.എസ്.എസിലെ കണക്ക് അധ്യാപികയാണ്. അവധിക്കാലത്ത് ഒട്ടുമിക്ക പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതായി രാജന്‍ ബാബവും ഷീജയും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."