കുടുംബശ്രീ വായ്പാ പദ്ധതി കബളിപ്പിക്കലിന്റെ മറ്റൊരു ഉദാഹരണം: ചെന്നിത്തല
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കിയ ശേഷം കബളിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കുടുംബശ്രീ വഴിയുള്ള വായ്പക്ക് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയത്തില്‍ വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അതുവാങ്ങാന്‍ ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇനിയും അത് നല്‍കിയിട്ടില്ല. ഇപ്പോള്‍ ബാങ്ക് വായ്പ കുടുംബശ്രീ വഴി ലഭ്യമാക്കും എന്നാണ് പറയുന്നത്. വായ്പ ലഭിക്കാന്‍ വേണ്ടി എല്ലാവരും കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട അവസ്ഥയാണ്. കുടുംബശ്രീക്ക് ഒരു വര്‍ഷം കഴിഞ്ഞ് ബാങ്കിന് പണം തിരിച്ചടച്ചാല്‍ മതിയെങ്കില്‍ ഗുണഭോക്താക്കള്‍ അടുത്ത മാസം മുതല്‍ തന്നെ പണം കുടുംബശ്രീക്ക് തിരിച്ചുകൊടുക്കണം. പണം തിരിച്ചടയ്ക്കാനുള്ള ഒരു വര്‍ഷത്തെ സാവകാശം ഇതോടെ, ഇടനിലക്കാരായ കുടുംബശ്രീക്ക് മാത്രമേ ലഭിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."