ആദിവാസി ഗോത്രമഹാസഭ രാജ്ഭവന് മുന്നില്‍ നില്‍പ്പുസമരം നടത്തും
കല്‍പ്പറ്റ: കേന്ദ്ര വനാവകാശ നിയമം അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ രാജ്ഭവന് മുന്നില്‍ ഈമാസം 30, 31 തിയതികളില്‍ നില്‍പ്പുസമരം നടത്തും.
ആദിവാസികളുടെ വനാവകാശം, ഭൂമി, സ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന ഭരണഘടനാ വിരുദ്ധ സമീപനം തിരുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് നില്‍പ്പുസമരം നടത്തുന്നത്.
കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ച മേഖലകളില്‍ നിന്ന് പരമ്പരാഗത താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഗൈഡ്‌ലൈന്‍ നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ തീരുമാനം ഏകപക്ഷീയമാണെന്നും കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമാണെന്നും ഗോത്രമഹാസഭ നേതാക്കള്‍ പറഞ്ഞു. അതോറിറ്റിയുടെ തീരുമാനം നടപ്പിലാക്കിയാല്‍ കേരളത്തിലെ വനത്തില്‍ അധിവസിക്കുന്ന ആദിവാസികളില്‍ പകുതിയിലേറെ പേരും വനത്തില്‍ നിന്ന് പുറത്താക്കപ്പെടും.
വയനാട്ടില്‍ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസവും വനാവകാശ നിയമത്തിന് വിരുദ്ധമാണ്. 2006-ലെ കേന്ദ്ര വനാവകാശ നിയമത്തിലെ കാതലായ ഭാഗമായി ആദിവാസികളുടെ സമൂഹിക വനാവകാശം അംഗീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല.
നിരവധി ജില്ലകളില്‍ നിയമം നടപ്പാക്കാന്‍ പോലും ആരംഭിച്ചിട്ടില്ല.
വയനാട്ടില്‍ ചുരങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നത്. മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട മുഴുവന്‍ പോരെയും പുനരധിവസിപ്പിക്കുക, 2014 നില്‍പ്പുസമരം തീരുമാനങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, ആദിവാസി ഊരുകളിലെ സ്വകാര്യ ബാങ്കുകാരുടേയും കൊള്ളപ്പലിശക്കാരുടേയും മൈക്രോ ഫൈനാന്‍സ് വായ്പാ പദ്ധതികള്‍ നിരോധിക്കുക, പ്രാക്തന ഗോത്രമായ വേടാര്‍ ഗോത്രത്തിന് സമ്പൂര്‍ണമായി പട്ടിക വര്‍ഗ പദവി നല്‍കുക, ആദിവാസികളുടെ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് ഹോസ്റ്റല്‍ സൗകര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."