നവകേരളത്തിനായി മുന്നേറ്റം മിഷന്‍ പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കാരാപ്പുഴ: പുതിയ കേരളം സൃഷ്ടിക്കുന്ന അടിസ്ഥാന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം അടിത്തറയിട്ടതെന്ന് സംസ്ഥാന ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാരാപ്പുഴ മെഗാ ടൂറിസം പദ്ധതി നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള മിഷന്റെ ഭാഗമായി കൊണ്ടുവന്ന ഹരിതകേരളം, ആര്‍ദ്രം, പൊതു വിദ്യഭ്യാസ സംരക്ഷണ യഞ്ജം, ലൈഫ് എന്നീ പദ്ധതികള്‍ കേരളത്തെ മാറ്റിമറിക്കാന്‍ പോകുന്നവയാണ്. ജൂണ്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ 241 വിദ്യാലയങ്ങളില്‍ പട്ടിക വര്‍ഗക്കാരായ 241 അധ്യാപകരെ നിയമിക്കുന്ന പദ്ധതിക്ക് തുടക്കമിടുകയാണ്.
ഇവിടുത്തെ ആദിവാസി ജനവിഭാഗങ്ങളെ ഉന്നതിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ജൂണ്‍ ആദ്യം തന്നെ പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പൂതാടി പഞ്ചായത്തുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ്. കാരാപ്പുഴ പദ്ധതിയുടെ സമ്പൂര്‍ണ്ണ ലക്ഷ്യം പൂര്‍ത്തീകരിക്കും. അഞ്ച് വയസ്സില്‍ കുട്ടിയെ സ്‌കൂളിലയക്കാത്ത രക്ഷിതാവിനെ കൊടും കുറ്റവാളിയായി കാണുന്ന ഉയര്‍ന്ന സാമൂഹ്യബോധമാണ് കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
അഴിമതി വിരുദ്ധതയും സുതാര്യതയുമാണ് ഈ സര്‍ക്കാറിന്റെ മുഖമുദ്രയെന്ന് ചടങ്ങില്‍ സംസാരിച്ച ജലവിഭവ വകുപ്പു മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ഇഴഞ്ഞു നീങ്ങിയ പല പദ്ധതികള്‍ക്കും ജീവന്‍ വെപ്പിക്കാന്‍ കഴിഞ്ഞു.
കാരാപ്പുഴ അതിന്റെ ജില്ലയിലെ ഉദാഹരണമാണെന്നും മാത്യൂ ടി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."