HOME
DETAILS
MAL
ഇടത് സര്‍ക്കാര്‍ സംവരണ വിരുദ്ധ ശക്തികള്‍ക്കൊപ്പമെന്ന് കെ. മുരളീധരന്
backup
September 24 2018 | 20:09 PM
തിരുവനന്തപുരം: രാജ്യത്ത് സംവരണം വേണ്ടെന്ന് പറയുന്ന ശക്തികളുടെ വക്താക്കളായി ഇടത് സര്‍ക്കാര്‍ മാറുകയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായുള്ള സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനകേന്ദ്രം അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ എസ്.ടി വകുപ്പിന്റെ ആദ്യ ഡയരക്ടറായിരുന്ന സി.സി കുഞ്ഞന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗമന നിലപാട് കൈക്കൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് ഇത് ഒട്ടും േയാജിച്ചതല്ലെന്നും മുരളീധരന് പറഞ്ഞു. കരകുളം സത്യകുമാര്‍, കാക്കാമൂല വിജയന്, കമലാസനന്, മുരുകന് അംബേദ്കര്‍പുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."