യു.എന്നില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയതിനു തൊട്ടുപിന്നാലെ ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ പാകിസ്താനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ പ്രതിനിധി. പൊതുസമ്മേളനത്തില്‍ കശ്മിര് വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടി നല്‍കിയത് യു.എന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി സഈദ് അക്ബറുദ്ദീന്‍ ആണ്. പാകിസ്താന് അറിയാവുന്ന ഒരേ തന്ത്രം വീണ്ടും പയറ്റിക്കൊണ്ടിരിക്കയാണെന്നും അത് കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് അറിയാമെന്നുമാണ് അക്ബറുദ്ദീന്‍ പൊതുസമ്മേളനത്തില്‍ മറുപടി നല്‍കിയത്. ഒരു തന്ത്രം മാത്രം അറിയാവുന്ന പാകിസ്താന് അത് അയവിറക്കിക്കൊണ്ടിരിക്കുകയാണെന്നും അത്തരം ഏകാംഗ നാടകങ്ങള്‍ യു.എന്‍ പോലുള്ള ബഹുമുഖ വേദികളില്‍ വിലപ്പോകില്ലെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. യു.എന്‍ പൊതുസമ്മേളനത്തില്‍ ഇന്ത്യക്ക് അനുവദിച്ച സമയത്താണ് അക്ബറുദ്ദീന്‍ പാകിസ്താനെതിരേ ശക്തമായ മറുപടി നല്‍കിയത്.
'ഒരു തന്ത്രം മാത്രമറിയുന്നവര്‍ അത് തന്നെ തിരിച്ചു മറിച്ചും പ്രയോഗിക്കും. ഈ പ്രയോഗം നേരത്തെ തന്നെ കൈകാര്യം ചെയ്തതാണ്. അതിനാല്‍ ഭാവിയിലും അത് നേരിടാനുള്ള ആത്മവിശ്വാസമുണ്ട് '- കശ്മിര് വിഷയ പാക് പരാമര്‍ശത്തിനെതിരേ അക്ബറുദ്ദീന്‍ പറഞ്ഞു. ആര്‍ക്കും ചെയ്യാവുന്ന ഇത്തരം നാടകങ്ങള്‍ക്ക് ബഹുമുഖ വേദികളില്‍ പ്രതിധ്വനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."