സഖ്യ രൂപീകരണം: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങള്‍
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സഖ്യരൂപീകരണം സംബന്ധിച്ച് അന്തിമരൂപം നല്കാന് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങള്‍. ഇന്നലെ ചേര്‍ന്ന മുഴുദിന യോഗത്തിനു പിന്നാലെ ഇന്ന് പി.സി.സി അധ്യക്ഷന്മാരുടെയും സംസ്ഥാന നിയമസഭാകക്ഷി നേതാക്കളുടെയും യോഗം നടക്കും.
നേരത്തെ രൂപീകരിച്ചിരുന്നതുപോലെ ദേശീയതലത്തില്‍ ഒരു സഖ്യം എന്നതിനൊപ്പം സംസ്ഥാനതലത്തില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്നുനിന്ന് പൊതുതെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പദ്ധതി. സഖ്യം സാധ്യമാവാന്‍ വിട്ടുവീഴ്ചചെയ്യാനും കോണ്‍ഗ്രസ് തയാറാവും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തിലാണ് യോഗം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യ പരീക്ഷണം ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ഇന്നലെയും ഇന്നുമായി യോഗം വിളിച്ചത്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കും. ഇന്നലത്തെ ചര്‍ച്ചയുടെ അവലോകനം ഇന്നു നടക്കുന്ന കോണ്‍ഗ്രസിന്റെ മുഴുവന്‍ സംസ്ഥാന അധ്യക്ഷരും പങ്കെടുക്കുന്ന യോഗത്തില്‍ ഉണ്ടാവും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."