HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു
backup
November 23 2020 | 07:11 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന് രാജിവെച്ചു. രാജിവിവരം സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന.
വിചാരണ നടപടികള്‍ തുടങ്ങിയ ഇന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല. കേസ് 26 പരിഗണിക്കും.
വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും സര്‍ക്കാരും സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."