HOME
DETAILS
MAL
സ്ത്രീകളുടെ ചേലാകര്‍മം: കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു
backup
September 24 2018 | 20:09 PM
ന്യൂഡല്‍ഹി: സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ടു.
കേസില്‍ പരിഗണനയ്ക്കുവരുന്ന വിഷയങ്ങള്‍ തീരുമാനിച്ച് പിന്നീട് വിധി പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ശീഈകളിലെ ഉപവിഭാഗമായ ദാവൂദി ബോറ സമുദായത്തിലാണ് ഇന്ത്യയില്‍ ഈ ആചാരമുള്ളത്.
മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇന്നലെ കോടതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."